‘പറന്ന കിളിയെ തിരിച്ചു പിടിക്കാന്‍ പറ്റിയില്ല, മൂന്നാമതും ‘നയന്‍’ കാണാന്‍ പോവുകയാണ്’; ഇത്തവണ കിളിയെപ്പിടിച്ച് കൂട്ടിലിടുമെന്നു പറഞ്ഞ ആരാധകന് ആശംസകള്‍ നേര്‍ന്ന് പൃത്ഥ്വിരാജ്‌

പൃത്ഥ്വിരാജ് പ്രൊഡക്ഷന്‍സ്-സോണി പിക്ചര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ അണിയൊച്ചൊരുക്കിയ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ‘നയന്‍’. പൃത്ഥ്വിരാജ് നായകവേഷം കൈകാര്യംചെയ്യുന്ന ചിത്രം ഫെബ്രുവരി ഒന്‍പതിനാണ് റിലീസിനെത്തിയത്. ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമയ്ക്ക് ഇതുവരെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ചിത്രം കണ്ട് കിളി പോയെന്ന് കഴിഞ്ഞ ദിവസം ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു. ആരാധകന് പൃത്ഥ്വി നല്‍കിയ മറുപടി വൈറലായിരുന്നു. ഒരു പ്രാവശ്യം കൂടി കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്നായിരുന്നു പൃത്ഥ്വി മറുപടി നല്‍കിയിരുന്നത്.

എനിക്ക് പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്, നിലപാട് എടുത്തതിന്റെ പേരില്‍ നടികള്‍ക്കു മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നിഷേധിച്ചുണ്ടെന്നു പൃത്ഥ്വിരാജ്

ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് മറ്റൊരു ആരാധകന്റെ കമന്റാണ്. ചിത്രം രണ്ടാമത് കണ്ടിട്ടും പോയ കിളി തിരിച്ചെത്തിയിട്ടില്ലെന്നും, മൂന്നാമതും സിനിമ കണ്ട് കിളിയെ കൂട്ടിലടയ്ക്കാന്‍ പോകുകയാണെന്നാണ് ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

പറന്ന കിളിയെ തിരിച്ചു വിളിക്കാന്‍ പോയതാ., കിളി പിന്നെയും പറന്നു., ഇത് മൂന്നാമത്തെ ശ്രമം ആണ്. പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും. ഇങ്ങനെ കമന്റ് ചെയ്തതിന് ശേഷം അത് പൃത്ഥ്വിയെ ടാഗ് ചെയ്യുകയും ചെയ്തു. തന്റെ ഉപദേശം സ്വീകരിച്ച് വീണ്ടും സിനിമ കാണാന്‍ പോയ ആരാധകന് എല്ലാ ആശംസകശും നേര്‍ന്ന് തിരിച്ച് മറുപടി നല്‍കിയിരിക്കുകയാണ് പൃത്ഥ്വി.

എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെയും ഒരു സിനിമക്കും ഇങ്ങനെ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന ക്ലൈമാക്‌സ് ഉണ്ടായിട്ടില്ല എന്നു തുടങ്ങുന്ന റിവ്യൂകളും ചിത്രത്തെ തേടിയെത്തുന്നുണ്ട്.

DONT MISS
Top