പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷെഫീക് ഖാസിമിക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ പൊലീസ് കേസെടുത്തു. തോളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക് അല്‍  ഖാസിമിക്കെതിരെ  പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്‌കൂളില്‍ നിന്നും തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ കാട്ടില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പള്ളികമ്മറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പൊലീസ് ഇമാമിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

also read: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ഒഎം ജോര്‍ജ് അന്വേഷണ സംഘത്തിന് മുന്‍പില്‍ കീഴടങ്ങി

പീഡന വാര്‍ത്ത പുറത്തുവന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് ഖാസിമിയെ പുറത്താക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

DONT MISS
Top