പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മോഷണവും; കള്ളന്മാര്‍ കൂട്ടമായെത്തി, അന്‍പതിലധികം മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്കാ ഗാന്ധി പങ്കെടുത്ത ആദ്യ പരിപാടിയായ റോഡ് ഷോയ്ക്ക് ലഖ്‌നൗവില്‍ വന്‍ ജന പങ്കാളിത്തമാണ് ലഭിച്ചത്. നൃത്തം ചെയ്തും ജയ് വിളിച്ചുമാണ് പ്രിയങ്കയെ അണികള്‍ വരവേറ്റത്. എന്നാല്‍ മോഷ്ടാക്കള്‍ക്ക് എറെ സൗകര്യപ്രദമായിരുന്നു മെഗാ റാലി.

read more പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ പ്രിയദര്‍ശിനി സിന്ധ്യയും രാഷ്ട്രീയത്തിലിറങ്ങുന്നതായി സൂചനകള്‍

50 തോളം മൊബൈല്‍ ഫോണുകളാണ് റാലിക്കിടയില്‍ നഷ്ടപ്പെട്ടത്. മോഷ്ടാക്കളില്‍ ഒരാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടുകയും പൊലീസില്‍ എല്‍പിക്കുകയും ചെയ്തു. ഒരു ഫോണ്‍ മാത്രമാണ് ഇയാളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് നേതാവും അസിസ്റ്റന്റ് സിറ്റി മജിസ്‌ട്രേറ്റുമായ ജീഷന്‍ ഹൈദറിന്റെ ഫോണും മോഷണം പോയിട്ടുണ്ട്. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

read more എഐസിസിയില്‍ വന്‍ അഴിച്ചുപണി; പ്രിയങ്കാ ഗാന്ധി നേതൃനിരയില്‍

ഇന്ദിരയുടെ വരവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയെ വിശേഷിപ്പിച്ചത്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയ്ക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയ്ക്ക് പാര്‍ടി ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ രണ്ട് ലോക്‌സഭാ സീറ്റുകളാണ് ഇവിടുന്ന് കോണ്‍ഗ്രസിനുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top