ഉബോല്‍രത്‌ന രാജകുമാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി

ബാങ്കോക്ക്: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉബോല്‍രത്‌ന രാജകുമാരി മത്സരിക്കുന്നതിന് സഹോദരനും രാജാവുമായ വാജിരലോംഗ്‌കോണ്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉബോല്‍രത്‌നയെ അയോഗ്യയാക്കി. ഉബോല്‍രത്‌നയുടെ പേരില്ലാതെയാണ് തിങ്കളാഴ്ച മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്.

വെള്ളിയാഴ്ചയാണ് ഉബോല്‍രത്‌ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടി പ്രഖ്യാപിച്ചത്. തായ് രാജകുടുംബത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ സഹോദരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അനുചിതമാണ് എന്ന് സഹോദരന്‍ വാജിരലോംഗ്‌കോണ്‍ പറഞ്ഞു. കൂടാതെ സഹോദരി മത്സരിക്കുന്നത് ആചാരത്തിനും രാജ്യത്തിന്റെ സംസ്‌കാരത്തിനും എതിരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

also read: ഉബോല്‍രത്‌ന രാജകുമാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി

സൈന്യത്തിന്റെ പിന്‍ബലത്തോടെ മത്സരിക്കുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാന്‍ഒചയ്‌ക്കെതിരെയാണ് ഉബോല്‍രത്‌ന മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉബോല്‍രത്‌നയെ അയോഗ്യയാക്കിയതോടെ പ്രയുത് ചാന്‍ഒചയ്ക്ക് മേല്‍ക്കൈ ലഭിച്ചു. മാര്‍ച്ച് 24 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top