തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന് സിപിഐഎം പറഞ്ഞാല്‍ ബിജെപി വിജയിക്കുമെന്നാണ് അര്‍ത്ഥം: ശ്രീധരന്‍ പിള്ള

പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും എന്ന് സിപിഐഎം പറഞ്ഞാല്‍ ബിജെപി വിജയിക്കും എന്നാണ് അര്‍ത്ഥമെന്ന് പിഎസ് ശ്രീധരന്‍ പിള്ള. എന്റെ കുടുംബം എന്റെ ബിജെപി പ്രചരണ പരിപാടിയില്‍ കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ലെ ഇടതുമുന്നണിയിലെ വോട്ടുചോര്‍ച്ചയെ പറ്റിയുളള പന്ന്യന്‍ രവീന്ദ്രന്റെ അന്വേഷണം എവിടെ വരെയെത്തിയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ അനുകൂല സാഹചര്യം മുതലെടുത്ത് കേരളത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ നേടാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ശബരിമല വിഷയത്തിലടക്കം സര്‍ക്കാറിന്റെ വീഴ്ചകളും പാര്‍ട്ടി നടത്തിയ സമര പരിപാടികളും മുന്‍നിര്‍ത്തിയായിരിക്കും പ്രചരണ പരിപാടികള്‍. കുടുംബ സദസ്സുകള്‍ സംഘടിപ്പിച്ചും വീടുകളില്‍ കയറിയിറങ്ങിയുമുള്ള പ്രചരണങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞു. ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. 2004 ആവര്‍ത്തിക്കും എന്നാണ് സിപിഐഎം ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ബിജെപി വിജയിക്കുമെന്നാണര്‍ഥം. 2004 ലെ വോട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ പന്ന്യന്‍ രവീന്ദ്രനെ നിയോഗിച്ച കാര്യവും ശ്രീധരന്‍പിള്ള ഓര്‍മിപ്പിച്ചു.

also read: ബിജെപിക്ക് അനുകൂലമായി കേരള രാഷ്ട്രീയം മാറുകയാണ്; കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും തോട്ടികൊണ്ട്‌പോലും തൊടില്ലെന്നും ശ്രീധരന്‍ പിള്ള

പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുണ്ടെന്ന് പ്രചരിപ്പിച്ച് ബിജെപിയെ തകര്‍ക്കാന്‍ പറ്റുമോയെന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. സിപിഐഎമ്മുമായി ചേരുന്ന തലത്തിലേക്ക് അധഃപതിച്ച കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സ്വപ്‌നം കാണുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്. അതേസമയം മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായും ഇനി മുതല്‍ നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top