വര്‍ഗീയതയുടെ രക്തസാക്ഷി, ധീര സഖാവ് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയില്‍; ‘നാന്‍ പെറ്റ മകന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് തോമസ് ഐസക്‌

വര്‍ഗീയ-മത തീവ്രവാദ ശക്തികളുടെ കുത്തേറ്റു മരിച്ച മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് . ധനമന്ത്രി തോമസ് ഐസക് ആണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

‘സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉള്‍ക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമണ്‍ ബ്രിട്ടോയുടേയും ജീവിതയാത്രകള്‍ പരാമര്‍ശിക്കുന്ന ഈ സിനിമ അവരുയര്‍ത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കാന്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം’ ,ഐസക് കുറിച്ചു.

യുവതാരം മിനോണാണ് ചിത്രത്തില്‍ അഭിമന്യുവായി വേഷമിടുന്നത്. സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയ്മാത്യു സൈമണ്‍ ബ്രിട്ടോയായി വേഷമിടുന്നു. ശ്രീനിവാസന്‍, മുത്തുമണി, സിദ്ധാര്‍ഥ് ശിവ, സരയൂ, സീമ ജി നായര്‍, മെറീന തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിജിപാല്‍ സംഗീതവും സുമില്‍കുമാര്‍ പിജി നിര്‍മാണവും നിര്‍വഹിക്കുന്നു. അഭിമന്യവിന്റെ ജീവിതത്തെ അവതരിപ്പിക്കാന്‍ മറ്റൊരു ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്. ‘പത്മ വ്യൂഹത്തിലെ അഭിമന്യൂ’ എന്നാണ് ആ ചിത്രത്തിന്റെ പേര്.

പ്രീയപ്പെട്ടവനേ കാത്തിരിക്കുക, ചില കണക്കുതീര്‍ക്കലുകള്‍ ബാക്കിയുണ്ട് ; അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്രയെന്ന് അഭിമന്യുവിനോട് ടി പത്മനാഭന്‍

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മതതീവ്രവാദികളാൽ മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ.

ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ ‘ആറടി ‘ (6feet) ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 IFFKയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സർക്കാർ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാൻവാസിൽ സജി ഒരുക്കുന്ന സിനിമയാണ് ‘നാൻ പെറ്റ മകൻ.

സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം…

അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നില് രക്താഭിവാദ്യങ്ങളര്പ്പിച്ചുകൊണ്ട് ‘നാൻ പെറ്റ മകൻ’ സിനിമയുടെ ‘ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘ ഞാൻ പ്രകാശനം ചെയ്യുന്നു.

എസ്എഫ്‌ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വട്ടവട മേഖലാകമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമായ ആക്രമണമായിരുന്നു. മഹാരാജാസ് കോളെജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top