റാഫേല്‍: ‘മോദി ഇടനിലക്കാരന്‍’; അനില്‍ അംബാനിക്കെതികെ പുതിയ തെളിവ് പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി

ദില്ലി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കെതിരെ പുതിയ തെളിവ് പുറത്ത് വിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവ് വ്യക്തമാക്കുന്ന എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇമെയിലാണ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മോദി ചാരനാണെന്നും അനില്‍ അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിക്കുന്നത് എന്നും രാഹുല്‍ ആരോപിച്ചു.

മാര്‍ച്ച് അവസാനവാരമാണ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. കറാറില്‍ ഒപ്പിടുന്നതിനു മുന്‍പ് തന്നെ കറാറിനെക്കുറിച്ച് അംബാനിക്ക്  അറിയാമായിരുന്നു. പ്രധാനമന്ത്രിക്ക് മാത്രം അറിയാവുന്ന രഹസ്യം എങ്ങനെ അനില്‍ അംബാനി അറിഞ്ഞു എന്ന കാര്യം മോദി വ്യക്തമാക്കണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

also read: നിര്‍മലാ സീതാരാമന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, നിങ്ങള്‍ കുരുക്കിലാണ്: ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍

ഇടപാടിനെക്കുറിച്ച് പ്രതിരോധ സെക്രട്ടറിക്കോ വിദേശകാര്യ സെക്രട്ടറിക്കോ അറിവില്ലായിരുന്നു. പ്രധാനമന്ത്രി ഇടപാട് വിവരങ്ങള്‍  അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കുകയായിരുന്നോ എന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി ഇതില്‍ മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top