‘പശുവിന്റെ പാലിനോടുള്ള കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല’; ഗോമാതാവ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും മോദി

ദില്ലി: പശുവിന്റെ പാലിനോടുള്ള കടപ്പാട് തീര്‍ക്കാര്‍ ഇന്ത്യക്കാരനായ ഒരാള്‍ക്ക് ഒരിക്കലും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെ ഭാഗമാണ് പശു. പശുവിന്റെ പാലിനോടുള്ള കടപ്പാട് നമുക്ക് ഒരിക്കലും തീര്‍ക്കാര്‍ സാധിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

മൃഗങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. പശുവിന്റെ ആരോഗ്യ പരിപാലനത്തിനായി രാഷ്ട്രീയ ഗോകുല്‍ മിഷനും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പേരില്‍ പശു സംരക്ഷണത്തിനായി 500 കോടി രൂപ വിലയിരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

also read: പശുക്കള്‍ക്കായി ‘രാഷ്ട്രീയ കാമധേനു ആയോഗ്’; ദേശീയ പശുക്കമീഷന് ക്യാബിനറ്റിന്റെ അനുമതി

കര്‍ഷകരെപ്പോലെ ക്ഷീരകര്‍ഷകര്‍ക്കും കിസാന്‍ ക്രൈഡിറ്റ് കാര്‍ഡ് വഴി ലോണ്‍ ലഭിക്കും. ഇത് ക്ഷീര കര്‍ഷകര്‍ക്ക് സഹായമാകും എന്നും മോദി പറഞ്ഞു. പശുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അതിന്റെ സംരക്ഷണത്തിനുമായുള്ള ദേശീയ പശുക്കമീഷനും ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. പശുപരിപാലനം, അവയുടെ സുരക്ഷ, പശുക്കളുടെ വികസനം എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് പശുക്കമീഷന് രൂപം നല്‍കിയിരിക്കുന്നത്. പശുക്കമീഷന്‍ രൂപീകരിക്കുന്നതോടെ ഇത് പശുക്കളെ വളര്‍ത്തുന്ന സ്ത്രീകള്‍ക്കും ചെറു കിട കന്നുകാലി കര്‍ഷകര്‍ക്കും ഗുണകരമാകും എന്നും സര്‍ക്കാര്‍ പറയുന്നു

DONT MISS
Top