പ്രിയങ്കാ ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍: ശശി തരൂര്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കാ ഗാന്ധി, ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ മിനുട്ടുകള്‍ക്കം പതിനായിരത്തിലധികം പേരാണ് ഫോളോ ചെയ്തത്. അക്കൗണ്ട് തുടങ്ങി പത്ത് മണിക്കൂറിനുള്ളില്‍ പ്രിയങ്കയുടെ ഫോളോവേഴിസിന്റെ എണ്ണം ഒരു ലക്ഷം കടന്നു. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു.

read more എഐസിസിയില്‍ വന്‍ അഴിച്ചുപണി; പ്രിയങ്കാ ഗാന്ധി നേതൃനിരയില്‍

ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്കയെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനോട് ഉപമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തരൂര്‍ പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. രജനീകാന്ത് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് 24 മണിക്കൂറിനകം രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായത്.

read more പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ പ്രിയദര്‍ശിനി സിന്ധ്യയും രാഷ്ട്രീയത്തിലിറങ്ങുന്നതായി സൂചനകള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമേ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, അഹമ്മദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുജേവാല, അശോക് ഗെലോട്ട് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് പ്രിയങ്ക ഫോളോ ചെയ്യുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക പങ്കെടുത്ത ആദ്യ റാലി ഇന്നലെ  ലഖ്‌നൗവില്‍ നടന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top