ദില്ലിയിലെ ഹോട്ടലില്‍ അഗ്നിബാധ; ഒന്‍പത് മരണം; ഹോട്ടലില്‍ താമസിച്ചവരില്‍ മലയാളികളും

ദില്ലി: ദില്ലി കരോള്‍ബാഗിലെ അര്‍പിത് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒന്‍പത് മരണം. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നു. മൂന്ന് മലയാളികളെ കാണാതായതായും റിപ്പോര്‍ട്ട് ഉണ്ട്.

പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. ഹോട്ടലിലെ താമസക്കാരെല്ലാം അപകടം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുരുകയാണ്. 26 ഓളം അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

35 ഓളം പേരെ അപകട സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസം മുട്ടിയാണ് മിക്കവരും മരിച്ചത് എന്ന് പൊലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top