കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; സുരക്ഷ ശക്തമാക്കി

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. യുവതികള്‍ ദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാര്‍ക്കാണ് ചുമതല.

also read: യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം സുപ്രിംകോടതിയില്‍ അഭിഭാഷകര്‍ മറികടന്നു?; യുവതി പ്രവേശന വിഷയം ചര്‍ച്ച ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ നിര്‍ണ്ണായക രേഖ പുറത്ത് | REPORTER EXCLUSIVE

നട തുറക്കുന്ന ദിവസമായതിനാല്‍ ഇന്ന് ക്ഷേത്രത്തില്‍ പൂജകള്‍ ഒന്നും ഉണ്ടാവില്ല.രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവയും കുംഭമാസ പൂജകള്‍ക്കായി നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ നടക്കും. 17 ന് രാത്രി 10 മണിക്കാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top