ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരത രത്‌ന നിരസിച്ചു; നാണക്കേടില്‍ കേന്ദ്രസര്‍ക്കാര്‍

ഗുവാഹട്ടി: മണ്‍മറഞ്ഞ വിഖ്യാത സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരത രത്‌ന നിരസിച്ചു. പൗരത്വബില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാരതരത്‌ന ഇവര്‍ നിരസിച്ചത്. പുതിയ ബില്ല് രാജ്യത്ത് രണ്ടുതരെ പൗരന്മാരെ സൃഷ്ടിക്കുമെന്ന് ഭൂപന്‍ ഹസാരികയുടെ കുടുംബം പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയായി ഇത് വിലയിരുത്താം. ഒരു രാജ്യം നല്‍കുന്ന പരമോന്നത ബഹുമതി കേന്ദ്രസര്‍ക്കാറിന്റെ ഒരു നയം കാരണം നിഷേധിക്കുന്ന അവസ്ഥ കടുത്ത നാണക്കേടിലേക്ക് സര്‍ക്കാറിനെ എത്തിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പൗരത്വബില്‍ വീണ്ടും ചര്‍ച്ചയാകും.

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ട് വന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, ബുദ്ധിസ്സ്റ്റ്, ജയിന്‍, പാഴ്‌സി, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ആറ് വര്‍ഷം താമസിച്ചാല്‍ പൗരത്വം ലഭിക്കും. എന്നാല്‍ അഫ്ഗാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറുന്ന ഇസ്ലാം മത വിശ്വാസികള്‍ക്ക് പൗരത്വം ലഭിക്കില്ല. ഇതാണ് വ്യാപക പ്രതിഷേധമുയരാന്‍ കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top