“സിനിമയുടെ നേരും ശുദ്ധതയും സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതിന് നന്ദി”, പേരന്‍പ്, യാത്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിയെ പുകഴ്ത്തി സൂര്യ

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പുകഴ്ത്തി തമിഴ് സൂപ്പര്‍ താരം സൂര്യ. പേരന്‍പിലേയും യാത്രയിലേയും മികച്ച പ്രകടനം എടുത്തുപറഞ്ഞായിരുന്നു സൂര്യയുടെ വാക്കുകള്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു സൂര്യ ഇക്കാര്യം പങ്കുവച്ചത്.

“അടുത്തിടെയുണ്ടായ പേരന്‍പും യാത്രയും വളരെ മികച്ച അഭിപ്രായമാണ് നേടുന്നത്. എന്തൊരു വ്യത്യസ്തമായ തെരഞ്ഞെടുക്കലാണ് മമ്മൂക്കയുടേത്. സിനിമയുടെ നേരും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതിന് നന്ദി”, ഇങ്ങനെയാണ് സൂര്യ കുറിച്ചത്.

മമ്മൂട്ടിയുടെ ഇരുഭാഷയിലേയും ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിരൂപക പ്രശംസയും പ്രേക്ഷകരുടെ അഭിപ്രായവും കളക്ഷനും ഇരു ചിത്രങ്ങള്‍ക്കുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സൂര്യയും ചിത്രങ്ങള്‍ക്ക് പ്രശംസയുമായി എത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top