‘ഞാനൊരു തോല്‍വിയാണെങ്കില്‍ എനിക്കെതിരെ എല്ലാവരും ഒരുമിക്കുന്നത് എന്തിനാണ്?’, പ്രതിപക്ഷത്തോട് ചോദ്യവുമായി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

താനൊരു പരാജയമാണെങ്കില്‍ എന്തിനാണ് എല്ലാവരും തനിക്കെതിരായി ഒന്നിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച്ച തമഴ്‌നാട്ടിലെ തിരുപ്പൂരില്‍ നടന്ന ബിജെപി റാലിക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോണ്‍ഗ്രസിനേടും ഡിഎംകെയേയും അദ്ദേഹം വിമര്‍ശിച്ചു.

നിരവധി സമ്പന്നര്‍ ചേര്‍ന്നാണ് പ്രതിപക്ഷ മഹാ ഐക്യം ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഈ മുന്നണിയുടെ അജണ്ട എന്താണ്? ഇത് പണക്കാരുടെ കൂട്ടുകെട്ടാണ്. കുടുംബാധിപത്യമാണ് ഇവരുടെ ലക്ഷ്യം. ഇത് തമിഴ്‌നാട്ടിലേയും ഇന്ത്യയിലേയും ജനങ്ങള്‍ തള്ളിക്കളയും. മോദി പറഞ്ഞു.

വിമര്‍ശനങ്ങളില്‍നിന്ന് അദ്ദേഹം എഐഡിഎംകെയെ ഒഴിവാക്കി. തിരുപ്പൂരിലെ ചടങ്ങിന് ശേഷം മോദിയും തമിഴ്‌നാടി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമ്മില്‍ ചര്‍ച്ചയും നടന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top