ഒടിയന്റെ ‘ഒടിവിദ്യ’ പുറത്ത്; ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു (വീഡിയോ)


ഒടിയന്റെ ഒടിവിദ്യ അണിയറക്കാര്‍ പുറത്തുവിട്ടു. ഒടിയന്‍ എന്ന കഥാപാത്രം എങ്ങനെയാണ് ആളുകളെ ഒടിവയ്ക്കുന്നത് എന്നും പേടിപ്പിക്കുന്നത് എന്നും പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ സാധിക്കും. ഒടിയനായി മോഹന്‍ലാല്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നന്ദുവാണ് വീഡിയോയിലുള്ള മറ്റൊരു നടന്‍.

രാത്രിയുടെ ഇരുട്ടില്‍ പതുങ്ങിനിന്ന് നന്ദുവിനെ ഒടിവയ്ക്കുകയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. മികച്ച വിഎഫ്എക്‌സ് പിന്തുണയോടെ നല്ല നിലവാരത്തിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം പ്രകാശ് രാജും എത്തുന്നുണ്ട്. ഒടിയന് വെളിച്ചത്തോടുള്ള പേടിയേക്കുറിച്ചും സൂചനയുണ്ട്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം നൂറ് കോടിക്കുമുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. സൈന വീഡിയോസാണ് ചിത്രത്തിന്റെ ഡിവിഡി പുറത്തിറക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ ഭാഗം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഒടിയന്റെ മറ്റൊരു ഭാഗവും പുറത്തുവന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top