“മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സെന്‍കുമാറിന്റേത് വൃത്തികെട്ട കമന്റ്, കേരളാ സര്‍ക്കാര്‍ പ്രളയബാധിതര്‍ക്ക് പണം നല്‍കിത്തുടങ്ങി”, ലാല്‍സലാം പറഞ്ഞ് മേജര്‍ രവി (വീഡിയോ)

മേജര്‍ രവി

മോഹന്‍ലാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല എന്ന് വീണ്ടും വ്യക്തമാക്കി മേജര്‍ രവി. ലാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമോ എന്ന സംശയം നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പ്രസ്താവന വീണ്ടും എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തിയായിരുന്നു പ്രതികരണം.

നമ്പി നാരായണനെ അവഹേളിച്ച സെന്‍കുമാറിനെ വീണ്ടും മേജര്‍ രവി വിമര്‍ശിച്ചു. സെന്‍കുമാറിന്റേത് വൃത്തികെട്ട പരാമര്‍ശമാണ്. പതിനഞ്ച് വര്‍ഷം കരിയറില്‍നിന്ന് പോയ, കോടതി വെറുതെ വിട്ട, പത്മശ്രീനല്‍കി ആദരിച്ച, 50 ലക്ഷം നഷ്ടപരിഹാരം നല്‍കിയ നമ്പി നാരായണനെയാണ് സെന്‍കുമാര്‍ അപമാനിച്ചതെന്ന് രവി എടുത്തുപറഞ്ഞു.

പ്രളയ ദുരിതത്തില്‍ പെട്ടവരെ വീണ്ടും സന്ദര്‍ശിച്ചുവെന്നും അവര്‍ക്ക് പണം സര്‍ക്കാര്‍ നല്‍കുന്നതായി അറിഞ്ഞുവെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. നിങ്ങളെ ഞെട്ടിക്കുന്നുവെന്ന് അറിയിച്ച് ലാല്‍സലാം പറഞ്ഞാണ് മേജര്‍ രവി സംസാരം അവസാനിപ്പിക്കുന്നത്. അദ്ദേഹം സംസാരിക്കുന്ന വീഡിയോ താഴെ കാണാം.

DONT MISS
Top