ഹിറ്റ്‌ലര്‍ വരച്ച പെയിന്റിംഗുകള്‍ ലേലത്തിന്; വാങ്ങാന്‍ ആളില്ല

ബര്‍ലിന്‍: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ വരച്ചതെന്ന് കരുതുന്ന പെയിന്റിംഗുകള്‍ വാങ്ങാന്‍ ആളില്ല. 15 ലക്ഷം മുതല്‍ 35 ലക്ഷം വരെയുള്ള അഞ്ച് ചിത്രങ്ങളാണ് വില്‍പ്പനക്കായി വച്ചത്. ചിത്രങ്ങളില്‍ ഹിറ്റ്‌ലറിന്റെ കയ്യൊപ്പും ഉണ്ട്. ചിത്രത്തിന് പുറമെ സ്വാസിക ചിഹ്നമുള്ള ചൂരല്‍കസേരയും മേശവിരിയും ലേലത്തില്‍ വച്ചിട്ടുണ്ട്. മേശ വിരിയും ചൂരല്‍ കസേരയും ലേലത്തില്‍ വിറ്റ് പോയെങ്കിലും ബാക്കിയുള്ള പെയിന്റിംഗുകള്‍ ആരും വാങ്ങിയില്ല.

ചിത്രം ഹിറ്റ്ലറുടേതല്ല എന്ന വാര്‍ത്ത പരന്നതോടെയാണ് ഇവ വാങ്ങാന്‍ ആളില്ലാതായത്. നേരത്തെ ജര്‍മന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഹിറ്റ്‌ലറുടെ ഒപ്പോടുകൂടിയെ വ്യാജ പെയിന്റിംഗുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതോടെയാണ് പെയിന്റിംഗുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടത്.

also read: 70 വര്‍ഷങ്ങള്‍ക്ക് ശേഷം മെയിന്‍ കാംഫ് ജര്‍മ്മനിയില്‍ പുറത്തിറങ്ങുന്നു

ഹിറ്റ്‌ലര്‍ വിയന്നയില്‍ താമസിച്ചിരുന്ന സമയത്ത് ഒരു ചിത്രകാരനായി ജീവിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. വിയന്നയിലെത്തന്നെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പ്രവേശനം നേടാനായി ഹിറ്റ്‌ലറുടെ ശ്രമം. രണ്ടു തവണ പ്രവേശനപരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല. ഹിറ്റ്‌ലറിന് ചിത്രകാരനാകാനുള്ള കഴിവില്ലെന്നും ആര്‍ക്കിടെക്റ്റാവാനുള്ള ഭാവിയുണ്ടെന്നും സ്ഥാപനമേധാവി ഹിറ്റ്‌ലറിനോട് പറഞ്ഞത്.

DONT MISS
Top