“ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല, ആരെങ്കിലും ജാതി പറഞ്ഞാല്‍ അവരെ അടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്”, മോദിക്കെതിരെ ഒളിയമ്പുമായി വീണ്ടും ഗഡ്കരി

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് വീണ്ടും പരാമര്‍ശമുന്നയിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി രംഗത്ത്. ‘ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ല. ആരെങ്കിലും ജാതി പറഞ്ഞാല്‍ അവരെ അടിക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇവിടുത്തെ അഞ്ച് ജില്ലകളിലും ജാതിക്ക് സ്ഥാനമില്ലെന്നും’ നിധിന്‍ ഗഡ്കരി പറഞ്ഞു. പൂനെയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read more രാജ്യത്ത് ഒരു വര്‍ഷത്തില്‍ നടക്കുന്ന 5ലക്ഷം വാഹനാപകടങ്ങളില്‍ മരിക്കുന്നത് 1.5ലക്ഷം പേര്‍: കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി

പ്രസംഗങ്ങളില്‍ പലപ്പോഴും ഗഡ്കരി പിന്നോക്കകാരനാണെന്ന് മോദി എടുത്ത് പറയാറുണ്ടെന്നും ഇത് മോദിക്കെതിരെയുള്ള വിമര്‍ശനമാണെന്നും ആരോപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെയാണ് ഗഡ്കരിയുടെ പരാമര്‍ശമെന്നും ഹനുമാന്റെ പേരില്‍ വോട്ട് ചോദിക്കുന്നവരെ അടിക്കാന്‍ ഗഡ്കരി തയ്യാറാവുമോയെന്നും ട്വിറ്റിലൂടെ കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

read more രാജ്യത്തെ നൂറിലധികം പാലങ്ങള്‍ ഏതുസമയത്തും തകരുന്ന അവസ്ഥയിലെന്ന് മന്ത്രി ഗഡ്കരി

ഗഡ്കരിയുടെ പരാമര്‍ശങ്ങളെ ഇതിനുമുമ്പും കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കെതിരെയുള്ള വിമര്‍ശനമാണെന്ന് ആരോപിച്ചിരുന്നു. സ്വന്തം വീട് നന്നാക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് രാജ്യം ഭരിക്കാന്‍ കഴിയില്ലെന്ന്  അടുത്തിടെ ഗഡ്കരി മോദിയെ വിമര്‍ശിച്ചിരുന്നു.

DONT MISS
Top