ലുട്ടാപ്പിയെക്കാള്‍ ഫാന്‍സുള്ള ടോമും ജെറിയും 79 ന്റെ നിറവില്‍; പ്രായമായെങ്കിലും ഗ്ലാമറിനും കയ്യിലിരുപ്പിനും യാതൊരു മാറ്റവുമില്ല

കുസൃതികളും തമാശകളും ആസ്വദിക്കാന്‍ പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സേവ് ലുട്ടാപ്പി ക്യാംപയിന്‍ സോഷ്യല്‍മീഡിയയില്‍ സജീവമായത്. എത്ര വളര്‍ന്നാലും എല്ലാവരുടെയുള്ളിലും ഒരു കുട്ടിത്തമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിങ്കിനിയെ ചീത്ത വിളിക്കാനും ലുട്ടാപ്പിയെ സ്‌നേഹിക്കാനുമൊക്കെ ആളുകള്‍ മത്സരിച്ചത്. ലുട്ടാപ്പിക്കഥകള്‍ക്ക് പുസ്തക രൂപത്തിലാണ് പ്രചാരമേറുന്നതെങ്കില്‍ വീഡിയോ രൂപത്തില്‍ ആളുകളെ ഒരുപാട് ആകര്‍ഷിക്കുന്ന മറ്റ് രണ്ടുപേരാണ് ടോമും ജെറിയും. ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കണ്ട് ചിരിക്കാത്തതായി ആരുമുണ്ടാകില്ല.

ലോകത്ത് മറ്റൊരു വീഡിയോ കാര്‍ട്ടൂണിനും അവകാശപ്പെടാനില്ലാത്ത ജനപ്രീതിയുമായി യാത്ര തുടരുന്ന ടോം ആന്‍ഡ് ജെറി തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ 79 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വില്ല്യം ഹന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്ന് എം ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഒരു കൂട്ടം കാര്‍ട്ടൂണുകളാണ് ടോം ആന്‍ഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടര്‍ന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് കാര്‍ട്ടൂണിലെ മുഖ്യ പ്രമേയം. 1940 മുതല്‍ 1959 വരെയുള്ള കാലത്തില്‍ ഹന്നയും ബാര്‍ബറയും ചേര്‍ന്ന് 114 ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകള്‍ സൃഷ്ടിക്കുകയുണ്ടായി. ഈ കാര്‍ട്ടൂണ്‍ പരമ്പര ഏഴു തവണ അക്കാഡമിക് അവാര്‍ഡ് നേടിയിട്ടുണ്ട്. വയസ്സ് 79 ആയെങ്കിലും ടോമിനും ജെറിക്കും ഗ്ലാമറിന് ഒരു കുറവുമില്ല. അടികൂടുന്ന സ്വഭാവത്തിനും മാറ്റമില്ല.

രാജ്യാന്തര ചലച്ചിത്രമേള: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഓസ്‌കര്‍ ജേതാവ് ജെറി മെന്‍സില്‍ ഏറ്റു വാങ്ങി

നല്ല നീല നിറത്തില്‍ സുന്ദരനായ ഒരു പൂച്ചയാണ് ടോം. കാര്‍ട്ടൂണ്‍ തുടങ്ങിയ കാലത്ത് ടോമിന്റെ പേരു ജാസ്പര്‍ എന്നായിരുന്നു. പിന്നീട് ടോം എന്ന് മാറ്റുകയായിരുന്നു. ഇംഗ്ലീഷില്‍ ആണ്‍പൂച്ചക്ക് പൊതുവെ പറയുന്ന പേരാണു ടോം. കാപ്പി നിറമുള്ള ഒരു ചെറിയ എലിയാണ് ജെറി. ജെറിയുടെ താമസം എപ്പോഴും ടോമിന്റെ ചുറ്റുവട്ടത്ത് തന്നെയായിരിക്കും. സാഡിസ്റ്റിക് ടെണ്ടന്‍സി ഉള്ളവരാണ് രണ്ടുപേരും എന്നതാണ് കഥയെ കൂടുതല്‍ തമാശയിലേക്ക് നയിക്കുന്നത്.

ജന്മ വൈരികളായ പൂച്ചയും എലിയും തമ്മിലുള്ള വഴക്കിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ടോമിന്റെയും ജെറിയുടെയും തമ്മിലടി ആരേയും ചിരിപ്പിക്കുന്ന രീതിയില്‍ വളരെ ഹാസ്യാത്മകമായാണ് അവതരിപ്പിക്കുന്നത്. ജെറിയെ പിടികൂടാന്‍ ടോം കാട്ടിക്കൂട്ടുന്ന അസംഖ്യം ശ്രമങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. പക്ഷേ ചില കഥകളില്‍ ഇവര്‍ പരസ്പരം സ്‌നേഹത്തോടെ കഴിയുന്നതും കാണാന്‍ സാധിക്കും. നേരില്‍ക്കണ്ടാല്‍ കടിച്ചുകീറുമെങ്കിലും ഒരാള്‍ക്ക് വലിയ അപകടം വരുമ്പോള്‍ മറ്റേയാള്‍ സഹായിക്കാന്‍ എത്തുന്ന രീതിയിലുള്ള ഒരു സ്‌നേഹവും ഇരുവര്‍ക്കുമിടയിലുണ്ട്. 21ാം നൂറ്റാണ്ടില്‍ പ്ലേ സ്റ്റേഷനുകളില്‍ വീഡിയോ ഗെയിം ആയും ടോം ആന്‍ഡ് ജെറി താരമായി തുടരുകയാണ്.

DONT MISS
Top