മൂന്നാര്‍ പഞ്ചായത്തിന്റേത് അനധികൃത കെട്ടിട നിര്‍മാണം തന്നെ; ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ്കളക്ടര്‍ എജിക്ക് കൈമാറി

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റേത് അനധികൃത കെട്ടിട നിര്‍മാണം തന്നെയെന്ന് ദേവികുളം സബ്കളക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട്. എംഎല്‍എയുടെ സാന്നിധ്യത്തിലാണ് മൂന്നാര്‍ പഞ്ചായത്ത് അനധികൃത നിര്‍മാണം നടത്തിയത്. ഹൈക്കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് സബ്കളക്ടര്‍ എജിക്ക് നല്‍കി.

മൂന്നാറില്‍ മുതിരപ്പെരിയാറിന് സമീപം മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന വനിതാവ്യവസായ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിലാണ് സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍മാണം പരിസ്ഥിതി ലോല പ്രദേശത്താണെന്നും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ത്തിയില്ലെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കോടതിലക്ഷ്യനടപടിയെന്ന നിലയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എംഎല്‍എയോട് വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്നും തന്റെ ഔദ്യോഗിക ജോലി മാത്രമാണ് നിര്‍വഹിച്ചതെന്നും സബ്കളക്ടര്‍ പറഞ്ഞു.

also read: മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം; ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ നിര്‍ദേശം നല്‍കി

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരെ തുടര്‍ന്നും നടപടിയെടുക്കുമെന്ന് സബ് കലക്ടര്‍ രേണുരാജ് വ്യക്തമാക്കി. അതിനിടെ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top