‘വോട്ടിംഗ് മെഷീനുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമരവിരിയിക്കാം’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

മുംബൈ: ബിജെപിക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച്  ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ വിമര്‍ശിച്ചിരിക്കുന്നത്. ഇവിഎമ്മും പൊള്ളയായ ആത്മവിശ്വാസവും ഉണ്ടെങ്കില്‍ അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാം എന്നാണ് സാമ്‌നയിലുള്ള വിമര്‍ശനം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തയ്യാറാകാത്തതിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അയോധ്യയില്‍ പോലും എന്തുകൊണ്ടാണ് താമര വിരിയാത്തത് എന്നും ലേഖനം ചോദിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച സീറ്റിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കും എന്നാണ് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 42 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്‍സിപി അധ്യക്ഷനായ ശരത് പവാറിന്റെ മണ്ഡലത്തില്‍ പോലും ജയിക്കാന്‍ സാധിക്കും എന്നും ഫട്‌നാവിസ് പറയുന്നു. ഇത്രയും ആത്മവിശ്വാസം ഉണ്ടെങ്കില്‍ 548 സീറ്റിലും ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും എന്നാണ് ഫട്‌നാവിസിനെ പരിഹസിച്ച് സാമ്‌ന പറയുന്നത്.

also read: ‘ശിവസേനയെ തോല്‍പ്പിക്കാന്‍ കഴിവുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ല’; അമിത് ഷായ്ക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അഹങ്കാരമാണ് ബിജെപി നേതാക്കളില്‍ കാണാന്‍ സാധിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങളള്‍ പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 24,000 സ്‌കൂളുകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാം എന്നതിലാണ് ബിജെപിയുടെ ശ്രദ്ധ എന്നും സാമ്ന പറയുന്നു.

DONT MISS
Top