അരിയില്‍ ഷുക്കൂര്‍ വധം: പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം. ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കറ്റപത്രം സമര്‍പ്പിച്ചത്.

എംഎസ്എഫ് നേതാവ് ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പട്ടുവം അരിയിലില്‍ പി ജയരാജന്റെയും ടി വി രാജേഷിന്റെയും വാഹനം  യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന്റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്കുശേഷം സിപിഐഎം ശക്തികേന്ദ്രമായ കീഴറ വള്ളുവന്‍കടവില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തി എന്നതാണ് കേസ്.

also read: അരിയില്‍ ഷുക്കൂര്‍ വധം: ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി

ലോക്കല്‍ പൊലീസായിരുന്നു ആദ്യം കേസന്വേഷിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കേസായതിനാല്‍ സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. സിബിഐയാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top