അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍

സംഗീത രംഗത്തെ പരമോന്നത ബഹുമതിയായ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്ററില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

എണ്‍പത്തിനാല് കാറ്റഗറികളിലായാണ് അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ‘സോങ് ഓഫ് ദി ഇയര്‍’, ‘റെക്കോര്‍ഡ് ഓഫ് ദി ഇയര്‍’ പുരസ്‌കാരങ്ങള്‍ ചൈല്‍ഡ് ഗാമ്പിനോ സ്വന്തമാക്കി. ‘ദിസ് ഈസ് അമേരിക്ക’ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ‘ഗോള്‍ഡന്‍ അവര്‍’ എന്ന ആല്‍ബത്തിനാണ് കെയ്‌സിക്ക് അവാര്‍ഡുകള്‍ ലഭിച്ചത്. മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് കെയ്‌സിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ആല്‍ബം ഓഫ് ദി ഇയര്‍ കെയ്‌സി മസ്‌ഗ്രേവ്‌സും സോളോ ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള മികച്ച റാപ്പ് ആല്‍ബത്തിന് പിന്നിലെ ആദ്യ വനിതയായി കാര്‍ഡി ബിയും ആവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച പുതിയ ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ദുവാ ലിപ നേടി. മികച്ച ആര്‍ ആന്റ് ബി ഗാനത്തിനുള്ള പുരസ്‌കാരം ‘ബൂഡ് അപ്പ് ‘ എന്ന ഗാനത്തിന് എല്ലാ മെയ് അര്‍ഹയായി. ‘ഗോള്‍ഡ് പ്ലാന്‍’ എന്ന ആല്‍ബത്തിന് ഡ്രെയ്ക്ക് മികച്ച റാപ് സോങിനുള്ള പുരസ്‌കാരം നേടി. വനിതകള്‍ക്ക് പ്രാമുഖ്യം ലഭിച്ച അവാര്‍ഡായിരുന്നു ഇത്തവണത്തേത്.

ചില ഗ്രാമി കാഴ്ചകള്‍

ഗ്രാമിക്കായുള്ള അവസാന ഘട്ട റൗണ്ടില്‍ ഇക്കുറി ഇന്ത്യന്‍ സംഗീതവുമായി ബന്ധമുള്ള മൂന്നുപേരുകള്‍ കൂടി ഇടം പിടിച്ചിരുന്നു. അമേരിക്കന്‍ ഗായകരായ ഫല്‍ഗുനി ഷാ, സ്‌നാതം കൗര്‍, പ്രശാന്ത് മിസ്ത്രി എന്നിവരാണ് അവസാന റൗണ്ടുകളില്‍ ലോകശ്രദ്ധ നേടി മുന്നേറിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top