സൗന്ദര്യാ രജനീകാന്ത് വിവാഹിതയായി

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യാ രജനീകാന്ത് വിവാഹിതയായി. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. രജനികാന്ത്-ലത ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സൗന്ദര്യ.

ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി, കമലഹാസന്‍, ലോറന്‍സ്, മണിരത്‌നം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സൗന്ദര്യയുടെയും വിശാഖന്റെയും പ്രി-വെഡ്ഡിംഗ് റിസെപ്ഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒപ്പം പാര്‍ട്ടിയില്‍ രജനി പേരക്കുട്ടികളോടൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

DONT MISS
Top