ട്വിറ്ററിലും അരങ്ങേറ്റം കുറിച്ച് പ്രിയങ്ക; മിനുട്ടുകള്‍ക്കുള്ളില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു

ദില്ലി: സജീവ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ട്വിറ്ററിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മഹാറാലിക്ക് തൊട്ടുമുന്‍പാണ് പ്രിയങ്ക ട്വിറ്ററില്‍ പുതിയ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. മിനുട്ടുകള്‍ക്കം പതിനായിരത്തിലധികം പേരാണ് ട്വിറ്ററില്‍ പ്രിയങ്കയെ പിന്‍തുടര്‍ന്നത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ 11.49 നാണ് പ്രിയങ്ക ട്വിറ്റര്‍ പേജ് ആരംഭിച്ച കാര്യം ട്വീറ്റ് ചെയ്തത്. 15 മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഫോളോ ചെയ്യുന്നവരുടെ എണ്ണം അയ്യായിരം കഴിഞ്ഞിരുന്നു. ആദ്യ മണിക്കൂറായപ്പോഴേക്കും എണ്ണം 25000 മായി. സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ പ്രിയങ്കയെ ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ പ്രിയങ്ക ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ല.

also read: ഇടനിലക്കാരില്ലാത്ത കോണ്‍ഗ്രസാണ് സ്വപ്‌നം; പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശില്‍

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് യുപിയില്‍ എത്തിയിരിക്കുകയാണ്.  രാഹുലും പ്രിയങ്കയും നേൃത്വം നല്‍കുന്ന റോഡ് ഷോ ആരംഭിച്ചുകഴിഞ്ഞു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യസിന്ധ്യയും ഇരുവര്‍ക്കുമൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 15വരെ പ്രിയങ്ക സംസ്ഥാനത്തുണ്ടാവും.

പൊളിറ്റിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസിന് ഒട്ടും സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ദിവസത്തില്‍ പതിമൂന്ന് മണിക്കൂര്‍ വെച്ച് പ്രചരണ രംഗത്ത് സജീവമായിരിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണാസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പൂരും പ്രീയങ്ക ഏറ്റെടുത്ത മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. 42 മണ്ഡലങ്ങളാണ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഏറ്റെടുത്തിരിക്കുന്നത്. ഏറ്റെടുത്തിരിക്കുന്ന മണ്ഡലങ്ങളില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതലകള്‍ പ്രിയങ്കാ ഗാന്ധി നിര്‍വഹിക്കും.

DONT MISS
Top