രേണുരാജിനെ അധിക്ഷേപിച്ച നടപടി; രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എംഎല്‍എയുടെ പരാമര്‍ശം വലിയ വിവിദമായിരുന്നു. തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.

കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കലക്ടര്‍ ബോധമില്ലാത്തവളെന്നായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം. പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയപ്പോഴായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. മൂന്നാറില്‍ ഹൈക്കോടതിയുടെ നിര്‍മ്മാണ നിരോധനം നിലനില്‍ക്കെയാണ് പഞ്ചായത്ത് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടത്തിക്കൊണ്ടിരുന്നത്. അത് തടയാനെത്തിയപ്പോഴാണ് റവന്യൂസംഘത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞതും അധിക്ഷേപിച്ചതും.

also read: മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം; ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ നിര്‍ദേശം നല്‍കി

‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ എന്നും എംഎല്‍എ അധിക്ഷേപിച്ചു. പരാമര്‍ശം വിവാദമായപ്പോഴും തന്റെ പ്രതികരണത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നുമായിരുന്നു രാജേന്ദ്രന്‍ എംഎല്‍എയുടെ വാദം. സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനെ കുറിച്ച് അന്വേഷിച്ച തന്നോട് സബ്കലക്ടര്‍ മോശമായി പെരുമാറിയെന്ന് എംഎല്‍എ ആരോപിക്കുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top