പൊലീസുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ ഫയല്‍ പൂഴ്ത്തി; മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ഇ​ൻ​റ​ലി​ജ​ൻ​റ്സ് മേ​ധാ​വി ആ​യി​രി​ക്കെ പൊ​ലീ​സു​കാ​ർ ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അന്വേഷണത്തിന്റെ ഫ​യ​ൽ പൂ​ഴ്ത്തി​യ​തി​ന്​ മു​ൻ ഡിജിപി ടിപി സെ​ൻ​കു​മാ​റി​നെ​തി​രെ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. ​ തൃ​ശൂ​ർ ഐജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പൊ​ലീ​സു​കാ​രു​ടെ ചെ​യ്​​തി​ക​ളെ​ക്കു​റി​ച്ച്​ അ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ സ്‌പെഷ്യല്‍
ബ്രാ​ഞ്ച്​ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി​യെ​ടു​ത്തു. വാ​ടാ​ന​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി​യെ​ക്കു​റി​ച്ച്​ 2013ൽ ​ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ ഫ​യ​ൽ ആ​ക്കാ​തെ പൂ​ഴ്ത്തി എ​ന്നാ​ണ്​ പ​രാ​തി.

വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​ലീ​സു​കാ​ർ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബൈ​ക്ക് യാ​ത്രി​ക​രി​ൽ നി​ന്നും പി​ടി​ച്ചു വാ​ങ്ങി​യ മൊ​ബൈ​ൽ​ഫോ​ണു​ക​ളി​ലെ മെ​മ്മ​റി കാ​ർ​ഡു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഷോ​പ്പ് മു​ഖേ​ന പ​ക​ർ​ത്തി ന​ൽ​കി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ പ​ണം വാ​ങ്ങി, സ്​​റ്റേ​ഷ​നി​ലെ ഡ്രൈ​വ​റു​ടെ മ​ണ​ൽ​മാ​ഫി​യ ബ​ന്ധ​വും അ​വി​ഹി​ത വ​രു​മാ​ന​വും, മൂ​ന്ന് ബ​ലാ​ത്സം​ഗ കേ​സു​ക​ൾ പ​ണം വാ​ങ്ങി ഒ​തു​ക്കി​യ​ത്​ എ​ന്നീ പ​രാ​തി​ക​ളെ കു​റി​ച്ച്​ ഓ​ഡി​യോ, വീ​ഡി​യോ തെ​ളി​വു​ക​ളോ​ടെ​യാ​ണ്​ സ്പെ​ഷ​ൽ ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ട് അ​യ​ച്ച​ത്.

ഡി​വൈഎ​സ്പി റാ​ങ്കി​ലു​ള്ള​വ​ർ​ക്ക്​ വ​രെ ഇ​വ​യി​ൽ പങ്കുണ്ട്‌. ഗൗ​ര​വ​മു​ള്ള​വ​യെ​ന്ന്​ സെ​ൻ​കു​മാ​ർ ത​ന്നെ പ​റ​ഞ്ഞ ​ഫ​യ​ലി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല. പൊ​ലീ​സു​കാ​ര​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ന​ൽ​കു​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര​മാ​യാ​ണ്​ കാ​ണു​ന്ന​ത്.

അ​ന്ന് ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി എംആ​ർ അ​ജി​ത്കു​മാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

DONT MISS
Top