ഇന്ത്യക്കാര്‍ക്ക് ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം കൂടുന്നതായി റിസര്‍വ് ബാങ്കിന്റെ സര്‍വേ ഫലം

ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വിപണിയെപ്പറ്റിയുള്ള അശുഭപ്രതീക്ഷകള്‍ കുറയുന്നതായി റിസര്‍വ് ബാങ്കിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഭാവിയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളെക്കുറിച്ചും വരുമാനത്തെക്കുറിച്ചും സാധനങ്ങളുടെ വില നിലനിലവാരത്തെക്കുറിച്ചും നല്ല പ്രതീക്ഷകളാണ് രാജ്യത്തെ ഉപഭോക്താക്കള്‍ക്കുള്ളതെന്നും റിസര്‍വ് ബാങ്കിന്റെ സര്‍വേ ഫലം പറയുന്നു.

READ MORE പുതിയ 20 രൂപാ നോട്ട് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും

ആര്‍ബിഐയുടെ ഡിസംബര്‍ മാസത്തെ സര്‍വേയിലാണ് ഉപഭോക്താക്കളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വരുമാനം കൂടുമെന്നും വിപണിയില്‍ വില നിലവാരം മെച്ചപ്പെടുമെന്നുമുള്ള തോന്നല്‍ വിപണി വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

READ MORE ആര്‍ബിഐ: മൂലധന ചട്ടക്കൂട് പുന:പരിശോധിക്കാന്‍ വിദഗ്ധ സമിതി

കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതു സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്കുണ്ടായിരുന്ന മോശം ചിന്തകള്‍ മാറിയതായും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

DONT MISS
Top