കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

ദില്ലി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ വിജയം അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. വോട്ട് ചെയ്യാനും ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല.

കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കാരാട്ട് റസാഖ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. അപ്പീലില്‍ കോടതി തീരുമാനം വരുന്നതുവരെ സ്‌റ്റേ തുടരും. റസാഖിന്റെ അപ്പീലില്‍ മുഴുവന്‍ എതിര്‍ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഇന്ദിര ബാനെര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

also read: കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

ഇടതു സ്വതന്ത്രനായി കൊടുവള്ളിയില്‍ മത്സരിച്ച റസാഖ് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എംഎ റസാഖ് മാസ്റ്ററെ വ്യക്തി ഹത്യ നടത്തിയെന്ന ആരോപണം ശരി വെച്ചാണ് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികളായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കാരാട്ട് റസാഖിന് വേണ്ടി സുപ്രിംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം, റോമി ചാക്കോ എന്നിവര്‍ ഹാജര്‍ ആയി.

DONT MISS
Top