‘ബംഗാളിപ്പോലെ അരിവാള്‍ കൈപ്പത്തി കേരളത്തിലും കാണാനാകും’; നിൽക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നതെന്നും സുരേന്ദ്രന്‍

ബംഗാളിപ്പോലെ അരിവാള്‍ കൈപ്പത്തി കേരളത്തിലും കാണാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലും സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്‍. മുല്ലപ്പള്ളി പറഞ്ഞ കോണ്‍ഗ്രസ്- സിപിഐഎം സഹകരണം കേരളത്തില്‍ ഈ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യും.

രണ്ടുപാര്‍ട്ടികളും നടത്തിയ ആഭ്യന്തര സര്‍വേകളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് കണ്ടിരിക്കുന്നു. ബംഗാളിലെപ്പോലെ ഒരു പരസ്യബാന്ധവം ഈ തെരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തിലുണ്ടാവില്ല. അതിനുപകരം ബിജെപിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ടുകൈമാറ്റമാണ് ഇരുവരുടേയും മനസ്സില്‍ ഉള്ളത് എന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

also read: ‘ഇനി ധൈര്യമായി സമ്മതിച്ചോ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവ് തന്നെ’; ഗെയില്‍ പദ്ധതി വിജയിച്ചാല്‍ പിണറായിയെ അംഗീകരിക്കാം എന്ന സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ പിണറായി വിജയനും ഇന്ന് മുല്ലപ്പള്ളിയും പറഞ്ഞ കോൺഗ്രസ്സ് സി. പി. എം സഹകരണം കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാവുക തന്നെ ചെയ്യും. രണ്ടുപാർട്ടികളും നടത്തിയ ആഭ്യന്തര സർവ്വേകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി നല്ല മുന്നേറ്റം നടത്തുമെന്ന് കണ്ടിരിക്കുന്നു. ബംഗാളിലെപ്പോലെ ഒരു പരസ്യബാന്ധവം ഈ തെരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിലുണ്ടാവില്ല. അതിനുപകരം ബി. ജെ. പിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പരസ്പരം വോട്ടുകൈമാറ്റമാണ് ഇരുവരുടേയും മനസ്സിൽ.

കഴിഞ്ഞ തവണ തിരുവനന്തപുരം പാർലമെന്റുമണ്ഡലത്തിലും മഞ്ചേശ്വരം, വട്ടിയൂർകാവ് നിയമസഭാമണ്ഡലങ്ങളിലും പരീക്ഷിച്ച അടവുനയം കുറെക്കൂടി വ്യാപകമാക്കാനാണ് ഇത്തവണ ശ്രമിക്കുക. ഏതായാലും ഇരുവരും നേരത്തെ പറഞ്ഞത് നന്നായി. ജനങ്ങൾക്ക് കരുതലോടെ ചിന്തിച്ച് വോട്ടുചെയ്യാൻ അത് സഹായകരമാവും. താമസിയാതെ ബംഗാളിലെപ്പോലെ അരിവാൾ കൈപ്പത്തി ഇവിടെയും കാണാനുള്ള അവസരം ജനങ്ങൾക്കുണ്ടാവും. നിൽക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നത്.

DONT MISS
Top