അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കൃഷികള്‍ നശിപ്പിക്കുന്നത് തുടരുന്നു; യോഗി സര്‍ക്കാരിന് ‘ഗോമാതാവിന്റെ’ സംരക്ഷണം തലവേദനയാകുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അലഞ്ഞു തിരിയുന്ന പശുക്കള്‍ കര്‍ഷകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നത് ഇപ്പോഴും തുടരുന്നു. കര്‍ഷകര്‍ പരാതിയുമായി രംഗത്ത് എത്തിയതോടെ പശു സംരക്ഷണം യോഗി സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ 600 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യോഗി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ അലവുശാലകള്‍ക്കും പശുക്കളെ അറക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതോടെ പ്രായമായ പശുക്കളെയും കറവ വറ്റുന്ന പശുക്കളെയും ക്ഷീര കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. ഈ പശുക്കളാണ് വ്യാപകമായി കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുന്നത്. പശുക്കള്‍ കൃഷി കൂടി നശിപ്പിക്കാന്‍ ആരംഭിച്ചതോടെ നേരത്തെ മുതലുണ്ടായിരുന്ന കര്‍ഷക രോക്ഷം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്.

also read: യുപിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വിളകള്‍ നശിപ്പിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍; സംരക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍

അലഞ്ഞ് തിരിയുന്ന പശുക്കള്‍ക്ക് ഗോശാലകള്‍ നിര്‍മ്മിക്കണമെന്നും പശുക്കളുടെ സംരക്ഷിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി പത്തിനകം ഇത് നടപ്പിലാക്കണം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍  ഇതുവരെ നടപ്പിലായിട്ടില്ല. പശു സംരക്ഷണത്തിന് തുക കണ്ടെത്തുന്നതിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രശ്‌നം രൂക്ഷമായിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും എന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. ഇതും ബിജെപിക്ക് വലിയ തലവേദനയാണ് ഉണ്ടായിക്കിയിരിക്കുന്നത്. ഗോസംരക്ഷണ പദ്ധതികള്‍ നടപ്പാക്കിയതുമൂലം പശുക്കളെ വിറ്റഴിക്കാനും ക്ഷീര കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കൂടാതെ പശു സംരക്ഷണത്തിന്റെ പേരില്‍ ഗോരക്ഷകര്‍ അഴിഞ്ഞാടുന്നത് കന്നുകാലികളെ വ്യാപാരം ചെയ്യുന്നതിന് തടസമാകുന്നു.

DONT MISS
Top