ഇടനിലക്കാരില്ലാത്ത കോണ്‍ഗ്രസാണ് സ്വപ്‌നം; പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശില്‍

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശില്‍. ലക്‌നൗവില്‍ ഇരുവരും ചേര്‍ന്ന് നയിക്കുന്ന റോഡ്‌ഷോയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് നീക്കം. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യസിന്ധ്യയും ഇരുവര്‍ക്കുമൊപ്പം റാലിയില്‍ പങ്കെടുക്കും. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക ഉത്തര്‍പ്രദേശിലെത്തുന്നത്. ഫെബ്രുവരി 15വരെ പ്രിയങ്ക സംസ്ഥാനത്തുണ്ടാവും.

പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയതിലൂടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് പരസ്യമായി വിളിച്ചു പറയുകയാണ് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നീക്കത്തെ വിമര്‍ശിച്ച് ബിജെപി

പാര്‍ട്ടി തികച്ചും ദുര്‍ബലമായ സംസ്ഥാനത്ത് പ്രിയങ്കയെപ്പോലെ ഊര്‍ജ്ജസ്വലയായ ഒരു രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യം ശക്തിപകരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. നേരിട്ടിറങ്ങി പരമാവധി സമയം പ്രവര്‍ത്തകര്‍ക്കൊപ്പം ചെലവഴിക്കുക എന്നതാണ് പ്രിയങ്കയുടെ ലക്ഷ്യം. ഇടനിലക്കാരില്ലാത്ത കോണ്‍ഗ്രസ് എന്നതാണ് താന്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ഇതുവഴി പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കഴിയുമെന്നും പ്രിയങ്ക പറയുന്നു. പ്രധാനമായും ബിജെപിയെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ചാവും പ്രിയങ്ക പ്രവര്‍ത്തകരോട് സംസാരിക്കുന്നത്.

പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ പ്രിയദര്‍ശിനി സിന്ധ്യയും രാഷ്ട്രീയത്തിലിറങ്ങുന്നതായി സൂചനകള്‍

പൊളിറ്റിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസിന് ഒട്ടും സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ദിവസത്തില്‍ പതിമൂന്ന് മണിക്കൂര്‍ വെച്ച് പ്രചരണ രംഗത്ത് സജീവമായിരിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണാസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പൂരും പ്രീയങ്ക ഏറ്റെടുത്ത മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. 42 മണ്ഡലങ്ങളാണ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഏറ്റെടുത്തിരിക്കുന്നത്. ഏറ്റെടുത്തിരിക്കുന്ന മണ്ഡലങ്ങളില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതലകള്‍ പ്രിയങ്കാ ഗാന്ധി നിര്‍വഹിക്കും.

DONT MISS
Top