എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. 0.05 ശതമാനമാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. രണ്ട് ദിവസം മുമ്പ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നടന്നിരുന്നു.

READ MORE എടിഎമ്മിലൂടെ പിന്‍വിലിക്കാന്‍ കഴിയുന്ന തുക 20,000 രൂപയായി കുറച്ച് എസ്ബിഐ

യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനമായി കുറച്ചിരുന്നു. അതോടെ 6.50 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി റിപ്പോ നിരക്ക് കുറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞതിനാല്‍ പലിശ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പണനയ അവലോകന യോഗം നടന്നിരുന്നു. എന്നാല്‍ അന്ന് നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

READ MORE മിനിമം ബാലന്‍സ് ഇല്ല; 41 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ എസ്ബിഐ ക്ലോസ് ചെയ്തു

DONT MISS
Top