പത്ത് വയസുകാരിയെ സ്‌കൂള്‍ തൂപ്പുകാരന്‍ പീഡിപ്പിച്ചു

ദില്ലി: ദില്ലിയിലെ ഷഹ്ദാര ജില്ലയില്‍ പത്ത് വയസുകാരിയെ സ്‌കൂള്‍ തൂപ്പുകാരന്‍ പീഡിപ്പിച്ചു. ഫെബ്രുവരി അഞ്ചിനാണ് പീഡനം നടന്നത്. സംഭവം പുറത്തറിഞ്ഞതോടെ ശനിയാഴ്ച തൂപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 38 കാരനായ ഇയാള്‍ കഴിഞ്ഞ നാല് മാസത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തുവരികയാണ്.

read more പതിനേഴുകാരിയെ പീഡിപ്പിച്ചു; സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്‌സോ കേസ്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനൊരുങ്ങിയ പെണ്‍കുട്ടിയോട് പ്രതി ഒരു സ്ഥലത്ത് ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ അയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി മതിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് അയാല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ സംഭവം പെണ്‍കുട്ടി ബന്ധുക്കളോട് പറയുകയും തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

read more മൂന്ന് വയസ്സുകാരിയെ കൂരമായി പീഡിപ്പിച്ചു; കുട്ടിയുടെ പിതാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബിഹാറിലാണെന്നും ഷാഹ്ദാരയില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി കഴിയുന്നതെന്നും പൊലീസ് അറിയിച്ചു.  പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഓഫീസറായ മേഘ്‌ന യാദവ് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top