ഡിങ്കിനി ഇടാത്തതും ലുട്ടാപ്പി ഇടുന്നതും എന്ത്? ബോധവത്കരണവുമായി കേരളാ പൊലീസ്


വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടണം എന്നതിന് വ്യത്യസ്തമായ ബോധവത്കരണവുമായി കേരളാ പൊലീസ്. ബാലരമയില്‍നിന്ന് ലുട്ടാപ്പിയെ ഒഴിവാക്കുമോ എന്ന പ്രശ്‌നത്തില്‍ ട്രോളന്മാര്‍ തലപുകയ്‌ക്കെ ഒരു പുതിയ കാര്യം കണ്ടെത്തി അത് മുന്നോട്ടുവച്ചിരിക്കുകയാണ് പൊലീസ്.

ലുട്ടാപ്പി കുന്തത്തില്‍ സഞ്ചരിക്കുമ്പോള്‍ വാല് കുന്തത്തില്‍ ചുറ്റി വയ്ക്കുന്നതിനെയാണ് സീറ്റ് ബെല്‍റ്റിനോട് ഉപമിച്ചിരിക്കുന്നത്. ലുട്ടാപ്പി ഇത്തരം സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുമ്പോള്‍ പുതിയ കഥാപാത്രമായ ഡിങ്കിനിയാകട്ടെ വാല് ഉയര്‍ത്തി വച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടാല്‍ തെറിച്ചുവീഴാന്‍ അതുപോരെ!

ഡിങ്കിനിയുടെ പിന്നിലിരിക്കുന്ന കറുത്ത പൂച്ചയും സുരക്ഷയ്ക്കായി യാതൊന്നും ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം മനസിലാക്കിയാണ് സോഷ്യല്‍ മീഡിയയില്‍ പൊലീസിന്റെ പുതിയ നീക്കം.

ലുട്ടാപ്പിയെ ബാലരമയില്‍നിന്ന് ഒഴിവാക്കും എന്ന് ധരിച്ച കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ട്രോള്‍ ആക്രമണമാണ് ഉണ്ടാകുന്നത്. എന്നാല്‍ പുതിയ കഥാപാത്രം വന്നാലും ലുട്ടാപ്പിയുടെ തട്ട് താണുതന്നെയിരിക്കുമെന്ന് പിന്നീട് വ്യക്തമായി. ഇതിന് ചുവടുപിടിച്ചാണ് കേരളാ പൊലീസും ട്രോള്‍ ഇട്ടിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top