“ഒരു പത്തടി ദൂരെനിന്നാല്‍ പോലും അദ്ദേഹത്തിന്റെ ഗ്ലാമറിനുമുന്നില്‍ നമ്മളെ കാണില്ല”, മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ സാധന


മികച്ച അഭിപ്രായം നേടി പേരന്‍പ് മുന്നേറുമ്പോള്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സാധന. റാമിനൊപ്പം തങ്കമീന്‍കള്‍ എന്ന ചിത്രത്തിനുശേഷം പേരമ്പിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവും അവര്‍ തുറന്നുപറഞ്ഞു. ഒരു മലയാള മാധ്യമത്തോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അവര്‍.

മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുക എന്നത് ഒരുപാട് പേര്‍ക്ക് ലഭിക്കുന്ന അവസരമല്ല. എനിക്ക് ആദ്യം പേടിയായിരുന്നു. അതുകണ്ട് റാം അങ്കിള്‍ പറഞ്ഞു എന്നടീ ഷിവറിംഗ്, അപ്പടി പണ്ണക്കൂടാത്. അവര്‍ വലിയൊരു നടികനല്ലേ. അദ്ദേഹം ഒറ്റ സീനില്‍ പക്കാ ആകും. ഞാന്‍ കൂടുതല്‍ ഷോട്‌സ് എടുക്കേണ്ടിവന്നാലോ എന്നെല്ലാമായിരുന്നു പേടി. സാധന പറയുന്നു.

മൂന്നാം ദിവസം അദ്ദേഹം പറഞ്ഞു എത്ര ഷോട്‌സ് വേണമെങ്കിലും ട്രൈ ചെയ്‌തോളൂ, ഞാന്‍ കൂടെ ചെയ്‌തോളാം. അത്രയും ഫ്രണ്ട്‌ലി ആയിരുന്നു. അതുമാത്രമല്ല, അദ്ദേഹം കാണാന്‍ എത്ര ഹാന്‍ഡ്‌സം ആണ്. തമിഴില്‍ അദ്ദേഹത്തെ വിളിക്കുന്നത് അഴകന്‍ എന്നല്ലേ. എത്ര ശരിയാണത്. ഒരു പത്തടി ദൂരെ നിന്നാല്‍ പോലും അദ്ദേഹത്തിന്റെ ഗ്ലാമറിന്റെ മുന്നില്‍ നമ്മളെ കാണില്ല. സാധന പറഞ്ഞു.

ഇപ്പോളും നിറഞ്ഞ കയ്യടികളോടെ തിയേറ്ററുകള്‍ മുന്നേറുകയാണ് പേരന്‍പ്. സാധനയുടെ അഭിനയം മമ്മൂട്ടിക്ക് ഒപ്പം പ്രശംസിക്കപ്പെടുന്നുമുണ്ട്. ആദ്യ ചിത്രമായ തങ്കമീന്‍കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സാധന നേടിയിട്ടുണ്ട്.

DONT MISS
Top