ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി കൂടെ കിടന്നുറങ്ങി; പൊലീസില്‍ സ്വയം കീഴടങ്ങി പ്രതി

മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയുടെ മൃതദേഹത്തോടൊപ്പം ഒരു രാത്രി കിടന്നുറങ്ങി പിറ്റേ ദിവസം പൊലീസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങുകയും  ചെയ്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് എന്ന ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

വിനോദ് ധാന്‍സിംഗ് പവാര്‍ എന്നയാളാണ് ഭാര്യ പ്രിങ്ക റാത്തോഡിനെ കൊലപ്പെടുത്തിയത്. രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഭാര്യയെ വിനോദ് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഭാര്യയുടെ കൂടെ കിടന്നുറങ്ങുകയും ചെയ്തു.

also read: ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് 40 തവണ കത്തികുത്തിയിറക്കി കൊലപ്പെടുത്തി

ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടുപേരും വിവാഹിതരായത്. പ്രിയങ്ക അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ തമ്മില്‍ എന്നും വഴക്കുണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു. പ്രിയങ്കയുടെ മാതാപിതാക്കളില്‍ നിന്നും വിനോദ് നിരന്തരം പണവും ആവശ്യപ്പെടാറുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top