വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകും: കേരളാ പൊലീസ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുക മാത്രമല്ലെന്നും ഓടിച്ചയാളുടെ ഡ്രെെവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്നും കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

read more  ചലഞ്ചിനെതിരെ വ്യത്യസ്തമായ ബോധവത്കരണവുമായി കേരള പൊലീസ്; തകര്‍പ്പന്‍ വീഡിയോ കാണാം

ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറിയ വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എതിര്‍ദിശയില്‍ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

read more തൃശൂര്‍ പൂരത്തിന് പ്രമോഷന്‍ വീഡിയോയുമായി കേരള പൊലീസ്

വാഹനനിര്‍മാതാക്കള്‍ നല്‍കുന്ന ഹെഡ് ലൈറ്റ് ബള്‍ബ് മാറ്റി ശേഷം പ്രത്യേക വയറിംഗ് കിറ്റോടെ കിട്ടുന്ന എച്ച്‌ഐഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങ ള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയര്‍ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകള്‍ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

DONT MISS
Top