പ്രണയാഭ്യര്‍ഥന നിരസിച്ചു; 18 വയസ് പ്രായക്കൂടുതലുള്ള യുവതിയെ മകളുടെ മുന്നില്‍വച്ച് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

ദില്ലി: പ്രണയാഭ്യര്‍ഥന നിരസിച്ചതിനേത്തുടര്‍ന്ന് യുവാവ് യുവതിയെ കുത്തിക്കൊന്നു. ബിഹാര്‍ സ്വദേശിയായ ശ്യാം യാദവാണ് തന്നേക്കാള്‍ 18 വയസ് പ്രായക്കൂടുതലുള്ള യുവതിയെ രാജ്യതലസ്ഥാനത്തുവച്ച്‌ കൊലപ്പെടുത്തിയത്. കൊലപ്പെടുമ്പോള്‍ യുവതിയുടെ മകളും സമീപത്തുണ്ടായിരുന്നു.

ശ്യാമും യുവതിയും ഒരു ഷൂനിര്‍മാണ ഫാക്ടറിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെവച്ച് പ്രണയാഭ്യര്‍ഥന നടത്തിയ ശ്യാമിനോട് യുവതി താത്പര്യമില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി. ഇയാളുടെ ശല്യം കാരണമാണ് യുവതി ജോലി ഉപേക്ഷിച്ചത്. എന്നാല്‍ പിന്നീടും കൂടുതല്‍ ശല്യമായി ശ്യാം യുവതിയെ പിന്തുടര്‍ന്നു.

തന്റെ മുന്നില്‍വച്ചാണ് അമ്മയെ ശ്യാം കൊലപ്പെടുത്തിയതെന്ന് മകള്‍ മൊഴിനല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഉടന്‍ ദില്ലിവിടാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top