ഹോണ്ട സി ബി 300ആര്‍ എത്തി; വില്‍പന വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകളിലൂടെ

ഹോണ്ടയുടെ പുതിയ സിബി 300ആര്‍ ബൈക്കുകള്‍ വില്‍പനയ്‌ക്കെത്തി. നിയോ സ്‌പോര്‍ട്‌സ് കഫെ സ്റ്റൈല്‍ വിഭാഗത്തിലാണ് ഈ നേക്കഡ് ബൈക്ക് ഉള്‍പ്പെടുന്നത്.

എന്‍ഇഡി ഹെഡ്‌ലൈറ്റും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇരട്ടച്ചാനല്‍ ഹെഡ്‌ലൈറ്റും ബൈക്കിനുണ്ട്. 286 ലിക്വിഡ് കൂള്‍ സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്‍ 30 ബിഎച്ച്പി കരുത്ത് നല്‍കും. 65,00 ആര്‍പിഎമ്മില്‍ 27.4 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ അവകാശപ്പെടുന്നു.

പൂര്‍ണാമായും ഇറക്കുമതി ചെയ്യുന്നതിനാല്‍ വില ഒരല്‍പം കൂടുതലാണെന്ന് തോന്നാം. 2.41 ലക്ഷമാണ് എക്‌സ് ഷോറൂം വില. പ്രീമിയം ബൈക്ക് വില്‍പനയ്ക്കായി ഹോണ്ട ആരംഭിച്ചിട്ടുള്ള വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകളിലൂടെ ഇത് വില്‍പനയ്‌ക്കെത്തും.

DONT MISS
Top