വിഷമദ്യ ദുരന്തം: ഉത്തര്‍പ്രദേശില്‍ മരണസംഖ്യ 70 ആയി ഉയര്‍ന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലുണ്ടായ വിഷ  മദ്യദുരന്തത്തില്‍ കഴിഞ്ഞ  മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഇനിയും ഇരുപതോളം പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍, ഖുഷിനഗര്‍, മീററ്റ്, റൂര്‍ഖി എന്നീ സ്ഥലങ്ങളിലാണ് ദുരന്തമുണ്ടായത്.

read more കുവൈത്തില്‍ വിഷമദ്യം കഴിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 പേരാണ് സഹാന്‍പൂരില്‍ മരിച്ചത്. മരിച്ച 36 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന് വ്യക്തമായതായി സഹാരന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് അലോക് പാണ്ഡെ പറഞ്ഞു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ഉത്തരാഖണ്ഡില്‍ പോയവര്‍  ഹരിദ്വാറില്‍ നിന്ന്  മദ്യം വാങ്ങുകയായിരുന്നു. കൂട്ടത്തിലുണ്ടായവരില്‍ ഒരാള്‍ മദ്യം സഹരാന്‍പൂരിലേക്ക് കടത്തി വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് സഹാന്‍പൂരിലും മരണം സംഭവിച്ചത്.

read more മുംബൈയിലെ മലാഡില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 84 ആയി

സംഭവവുമായി ബന്ധപ്പെട്ട് ഖുശിനഗറിലെ ജില്ലാ എക്‌സൈസ് ഓഫീസര്‍, ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്പന്‍ഡ് ചെയ്തു. കേസില്‍ മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട് ലക്ഷം രൂപയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top