“മേലെയെല്ലാം ഓക്കെ, കീളെയിറങ്ങി വേലസെയ്യമാട്ടാങ്കളാ?”, ഓവിയയുടെ അഡള്‍ട്ട് കോമഡി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്; സംഗീതം ചിമ്പു

തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഓവിയ നായികയായെത്തുന്ന 90എംഎല്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം അഡല്‍റ്റ് കോമഡി വിഭാഗത്തിലാണ് എത്തുന്നത്. സംഭാഷണങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചിലാണ്.

യുടൂബ് കമന്റ് ബോക്‌സില്‍ ‘ഓവിയ ആര്‍മി’യുടെ വിളയാട്ടമാണ്. ചിലര്‍ ഓവിയയ്ക്ക് കുടുംബ പ്രേക്ഷകര്‍ ഒരുപാടുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു. അവരെ ഇത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍നിന്ന് അകറ്റും എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

അളഗിയ അസുര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് യുവസൂപ്പര്‍ താരം എസ്ടിആറാണ്. നിരവധി ചിത്രങ്ങളിലായി നിരവധി ഗാനങ്ങള്‍ സംഗീതം ചെയ്യുകയും രചിക്കുകയും ചെയ്തിട്ടുള്ള എസ്ടിആര്‍ പൂര്‍ണമായും സ്വന്ത്രമായി സംഗീതം ചെയ്യുന്ന രണ്ടാം ചിത്രമാണിത്.

DONT MISS
Top