ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപിയെ പരാജയപ്പെടുകയാണ് സിപിഐഎമ്മിന്റെ മുഖ്യ ലക്ഷ്യമെന്ന് യെച്ചൂരി

ദില്ലി: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ മുഖ്യ ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി വ്യകത്മാക്കി. പശ്ചിമ ബംഗാളില്‍ സിപിഐഎം ഉള്‍പ്പെടുന്ന ഇടത് മുന്നണി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കില്ല. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ത്രിണമൂൽ കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളെ പരാജയപെടുത്താൻ മതേതര ജനാധിപത്യ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യും എന്നും യെച്ചൂരി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമോ സംയുത പ്രചാരണമോ ഉണ്ടാകില്ല എന്നും യെച്ചൂരി അറിയിച്ചു.

രണ്ടു ദിവസം നീണ്ടു നിന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ മുഖ്യ ലക്ഷ്യം എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യകത്മാക്കിയത്. എന്നാല്‍ ഇതിനായി ദേശിയ തലത്തില്‍ വിശാല സഖ്യം ഉണ്ടാകില്ല. വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണെന്ന് യെച്ചൂരി വ്യക്തമാക്കി.

also read: ‘ ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വ്യത്യസ്തമാവാന്‍ കാരണം ഇടതുപക്ഷമാണ്, ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കും’; ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്നതാണ് പ്രധാനമെന്ന് പിണറായി വിജയന്‍

ഇതിനിടെ പശ്ചിമ ബംഗാളില്‍ സിപിഐഎമ്മുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇരു പാര്‍ട്ടികളും പരസ്പരം മത്സരിക്കില്ല. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ധാരണ വേണ്ട എന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കുകയായിരുന്നു. അന്തസ് കളയാത്തത ധാരണ സിപിഐഎമ്മായി ഉണ്ടാകും എന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്‍ മിത്ര അറിയിച്ചു. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ മത്സരിക്കേണ്ട മണ്ഡലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് മൂന്ന്, നാല് തിയതികളില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി ചേരും.

DONT MISS
Top