‘സില്‍ക്ക് സ്മിതയോട് ചെയ്തത് ഇവിടെയും ആവര്‍ത്തിക്കരുത്’; സണ്ണി ലിയോണിനൊപ്പമുള്ള സലിം കുമാര്‍ ചിത്രത്തിന് താഴെ നിറഞ്ഞ അശ്ലീല കമന്റുകള്‍ക്കെതിരെ നടി അഞ്ജലി അമീര്‍

സില്‍ക്ക് സ്മിതയോട് ചെയ്തത് തന്നെ സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് നടി അഞ്ജലി അമീര്‍. സണ്ണി ലിയോണ്‍ നായികയായെത്തുന്ന ചിത്രത്തിനിടെ എടുത്ത സണ്ണിക്കൊപ്പമുള്ള ഒരു ചിത്രം നടന്‍ സലിം കുമാര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ കമന്റുബോക്‌സുകളില്‍ നിറഞ്ഞ അശ്ലീല കമന്റുകള്‍ ചൂണ്ടിക്കാണിച്ചാണ് അഞ്ജലി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ വിഷമമായി ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയില്‍ എനിക്ക് പറയാനുള്ളത് അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്റിന്റെ ഇരുപതില് ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചാട്ടാണ് .

സണ്ണി ചേച്ചി എന്ത്യെ എന്ന് ചോദിച്ചാല്‍ മണവാളന്‍ കൊണ്ടോയി എന്ന് പറഞ്ഞേര്, ഐ ആം പ്യാരിലാല്‍ യുവര്‍ സ്വീറ്റ് നെയിം പ്‌ളീസ്; സണ്ണി ലിയോണുമായുള്ള ചിത്രം പങ്കുവെച്ച സലിംകുമാറിന് കമന്റ് ബോക്‌സില്‍ ട്രോള്‍ പെരുമഴ ഒരുക്കി ആരാധകര്‍

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍സില്‍ക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത്. അവര്‍ സന്തോഷിക്കട്ടെ, ഒരു പാടിഷ്ടം. സണ്ണി ലിയോണിന് നല്ല നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ അഞ്ജലി കുറിച്ചു’.

View this post on Instagram

ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമൻറുകൾ വായിച്ചപ്പോൾ സത്യത്തിൽ വിഷമമായി ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയിൽ എനിക്ക് പറയാനുള്ളത് അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മൻറിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജനുവിനാണെന്ന് വിജാരിച്ചാട്ടാണ് ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾസിൽക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കുത്- അവർ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം Sunny Leoneസണ്ണി ലിയോണി നല്ല നല്ല വേഷങ്ങൾ സൗത്തിന്ത്യയിൽ കിട്ടട്ടെ

A post shared by Anjali ameer. (@anjali_ameer___________) on

സലിംകുമാറിന്റെ കഥാപാത്രങ്ങളായ പ്യാരിലാലിനെയും മണവാളനെയും സ്രാങ്കിനെയും ഒക്കെ ഉള്‍പ്പെടുത്തിയുള്ള ട്രോളുകളാണ് നിറഞ്ഞുനില്‍ക്കുന്നത്. ‘ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം’, പുലിവാല്‍ കല്യാണത്തിലെ മണവാളന്റെ ഡയലോഗ് ‘കുട്ടി എന്ത് ചെയ്യുന്നു.. അമ്മയെ സഹായിക്കുന്നു, എന്നീ ഡയലോഗുകളാണ് കമന്റിലേറെയും.

DONT MISS
Top