‘സണ്ണി ചേച്ചി എന്ത്യെ എന്ന് ചോദിച്ചാല്‍ മണവാളന്‍ കൊണ്ടോയി എന്ന് പറഞ്ഞേര്, ഐ ആം പ്യാരിലാല്‍ യുവര്‍ സ്വീറ്റ് നെയിം പ്‌ളീസ്’; സണ്ണി ലിയോണുമായുള്ള ചിത്രം പങ്കുവെച്ച സലിംകുമാറിന് കമന്റ് ബോക്‌സില്‍ ട്രോള്‍ പെരുമഴ ഒരുക്കി ആരാധകര്‍

സിനിമ ആരാധകര്‍ക്കിടയില്‍ ഭാഷാ വേര്‍തിരിവുകളില്ലാതെ ഏവരും ഇഷ്ടപ്പെടുന്ന നടിയാണ് സണ്ണി ലിയോണ്‍. സണ്ണി മലയാള സിനിമയില്‍ അഭിനയിക്കാനെത്തുന്നുവെന്ന വാര്‍ത്ത  ഏറെ സന്തോഷത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കിടയിലേക്ക് മമ്മൂട്ടിയോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. മധുരരാജ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിലാണ് ഇരുവരും ഒരുമിക്കുന്നത്.

മമ്മൂട്ടിയുമായുള്ള സണ്ണിയുടെ ചിത്രത്തിന് ശേഷം വൈറലായിരിക്കുന്നത് സണ്ണിയോടൊത്തുള്ള സലിം കുമാറിന്റെ ഒരു ചിത്രമാണ്. സണ്ണി നായികയായെത്തുന്ന രംഗീലയില്‍ സലിം കുമാര്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്.സണ്ണി നായികയായെത്തുന്ന ആദ്യ മലയാള ചിത്രമാണ് രംഗീല.

രംഗീലയുമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച് സണ്ണി ലിയോണ്‍

സണ്ണിക്കൊപ്പമുള്ള സലിം കുമാറിന്റെ ചിത്രത്തെ ട്രോളുകള്‍ കൊണ്ട് പെരുമഴ പെയ്യിക്കുകയാണ് സോഷ്യല്‍ മീഡിയ. പരസ്പരം ചിരിച്ചുകൊണ്ട് ഇരുവരും വിരല്‍ ചൂണ്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് സലിംകുമാര്‍ തന്നെയാണ്. എന്നാല്‍ ഈ ചിത്രത്തിനു താഴെ മീമുകളും ട്രോളുകളും കൊണ്ട് ആഘോഷമാക്കുകയാണ് ഒരുകൂട്ടം.

സലിംകുമാറിന്റെ കഥാപാത്രങ്ങളായ പ്യാരിലാലിനെയും മണവാളനെയും സ്രാങ്കിനെയും ഒക്കെ ഉള്‍പ്പെടുത്തിയുള്ള ട്രോളുകളാണ് നിറഞ്ഞുനില്‍ക്കുന്നത്. ‘സണ്ണി ചേച്ചി എന്ത്യെ എന്ന് ചോദിച്ചാല്‍ മണവാളന്‍ കൊണ്ടോയി എന്ന് പറഞ്ഞേര്, ‘ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം’, പുലിവാല്‍ കല്യാണത്തിലെ മണവാളന്റെ ഡയലോഗ് ‘കുട്ടി എന്ത് ചെയ്യുന്നു.. അമ്മയെ സഹായിക്കുന്നു, എന്നീ ഡയലോഗുകളാണ് കമന്റിലേറെയും.

DONT MISS
Top