കോപ്പിയടി പിടികൂടി; അധ്യാപകന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം

കാസര്‍ഗോഡ്: മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്ഥി അക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. കാസര്‍ഗോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ തിമിരി സ്വദേശി ഡോ. ബോബി ജോസിനാണ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.

വെള്ളിയാഴ്ച നടന്ന മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നതു കണ്ട് ബേബി ജോസ് കടലാസ് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി അക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മര്‍ദ്ദനത്തിനിടെ അധ്യാപകന്‍ നിലത്തുവീണു. വീഴ്ചയില്‍ തോളെല്ലിന് പൊട്ടലുണ്ട്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പറയപ്പെടുന്നു. പരീക്ഷാഹാളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ സംഭവത്തിന് സാക്ഷികളാണ്. ശബ്ദംകേട്ട് മറ്റു അധ്യാപകര്‍ ഓടിയെത്തിയാണ് അധ്യാപകനെ രക്ഷപ്പെടുത്തിയത്.

also read: കോപ്പിയടി കയ്യോടെ പിടികൂടി; അധ്യാപകനെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ നരഹത്യാശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി വിദ്യാര്‍ത്ഥിക്കെതിരെ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top