ആധാറുമായി ബന്ധിപ്പിച്ചത് 23 കോടി പാന്‍ കാര്‍ഡുകള്‍; 19 കോടി ഇനിയും ബാക്കി

പ്രതീകാത്മക ചിത്രം

ദില്ലി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെ ഇതുവരെ നല്‍കിയിട്ടുള്ള 42 കോടി പാന്‍ കാര്‍ഡുകളില്‍ 23 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്നും  19 കോടി പാന്‍ കാര്‍ഡുകള്‍ കൂടി ആധാറുമായി ബന്ധിപ്പിക്കാനുണ്ടെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.

നിലവില്‍ 42 കോടി പാന്‍ നമ്പറുകളാണ് രാജ്യത്തുള്ളത്. ആധാറുമായി പാന്‍ ബന്ധിപ്പിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയതാണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദാക്കാനാണ് നികുതി വകുപ്പിന്റെ നീക്കം.

ആധാറുമായി ബന്ധിപ്പിക്കുന്നതോട് കൂടി ഒരാള്‍ക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനും റദ്ദാക്കാന്‍ കഴിയുമെന്നും വകുപ്പ് പറയുന്നു. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും ആദായനികുതി വകുപ്പിന് അറിയാന്‍ സാധിക്കും.

DONT MISS
Top