‘വ്യായാമം ചെയ്താല്‍ ഊര്‍ജം പാഴാകും’; ഡോക്ടര്‍ നല്‍കിയ ഡയറ്റ് പ്ലാനിനെ തള്ളി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഫാസ്റ്റ് ഫുഡുകളോടുള്ള പ്രിയം ഏറെ പ്രസിദ്ധമാണ്. ചുവന്ന മാംസങ്ങള്‍ക്കൊണ്ടുള്ള വ്യത്യസ്ത രുചികളാണ് ട്രംപ് കൂടുതലായി പരീക്ഷിക്കുന്നത്. എന്നാല്‍ ഫാസ്റ്റ് ഫുഡ് അധികമായി ഉപയോഗിച്ച് കൊളസ്‌ട്രോള്‍ കൂടിയിട്ടും വ്യായാമം ചെയ്യാനോ ഡയറ്റ് ചെയ്യാനോ ട്രംപ് തയ്യാറാകുന്നില്ല എന്നതാണ് വൈറ്റ് ഹൗസില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

കൊളസ്‌ട്രോള്‍ കൂടി ട്രംപിന് കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ പ്രത്യേക ഡയറ്റ് തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അത് പാലിക്കാനോ ഭക്ഷണത്തില്‍ നിയന്ത്രങ്ങള്‍ വരുത്താനോ അദ്ദേഹം തയ്യാറായിട്ടില്ല.

also read: നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്നാണ് ട്രംപ് കരുതിയിരുന്നത്; വെളിപ്പെടുത്തലുമായി യുഎസ്‌ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

വ്യായാമം ചെയ്യുന്നതിനെ ഒരു അനാവശ്യ പ്രവര്‍ത്തിയായാണ് ട്രംപ് കാണുന്നത്. വ്യായാമം ചെയ്യുന്നതിലൂടെ ഊര്‍ജം നഷ്ടപ്പെടുമെന്നും അതിനാല്‍ താന്‍ വ്യായാമം ചെയ്യില്ലെന്നുമാണ് ട്രംപ് പറയുന്നത്. കൂടാതെ അദ്ദേഹം ഇപ്പോഴും ഫാസ്റ്റ് ഫുഡുകള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതായാണ് വൈറ്റ് ഹൗസില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top