‘ ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വ്യത്യസ്തമാവാന്‍ കാരണം ഇടതുപക്ഷമാണ്, ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കും’; ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്നതാണ് പ്രധാനമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷമാണ് ബിജെപിക്ക് എതിരാളികളെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ത്തന്നെ ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും പിണറായി പറഞ്ഞു.

കേരളത്തെ ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ഇടതുപക്ഷമാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം നശിക്കുമെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും പിണറായി പറഞ്ഞു. ജനങ്ങള്‍ക്ക് സിപിഎമ്മില്‍ വിശ്വാസമുണ്ട്. അതിനാല്‍ കൂടെ നില്‍ക്കുന്ന ജനങ്ങള്‍ എന്നും ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ചില പാര്‍ട്ടികള്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നുണ്ട്. പക്ഷേ അവര്‍ ദുര്‍ബലരായിക്കൊണ്ടിരിക്കുകയാണെന്നും അത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുമെന്നും പിണറായി വ്യക്തമാക്കി.

നാമജപവും വിശ്വാസസംരക്ഷണവും നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ചെന്നിത്തല നിലപാട് മാറ്റിയത്‌പോലെ തനിക്ക് പറ്റില്ല; സ്ത്രീ സമത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് വി ഡി സതീശന്‍

രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കേണ്ടത്. മധ്യപ്രദേശില്‍ ഗോഹത്യയുടെ പേരില്‍ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമം മതനിരപേക്ഷത തകര്‍ക്കുന്ന ഒന്നാണെന്നും കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി സംഘപരിവാറിനെപ്പോലെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തിലും നാടിന്റെ ഐക്യതയെ തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്റേയും ബിജെപിയുടെയും നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് കൂട്ടുനിന്നത് വര്‍ഗീയതയ്ക്ക് വളമൊരുക്കലായി എന്നും പിണറായി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി നിലപാടുകള്‍ വ്യക്തമാക്കിയത്.

DONT MISS
Top