സൗമ്യ വിശ്വനാഥന്‍ വധക്കേസ്: ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു

ദില്ലി: മലയാളിയും മാധ്യമപ്രവര്‍ത്തകയുമായ സൗമ്യ വിശ്വനാഥിന്റെ കൊലപാതകക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു. കൊലക്കേസുമായുള്ള വിചാരണക്കിടെ വാദം കേള്‍ക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചത്. പ്രോസിക്യൂട്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി കെജരിവാള്‍ വ്യക്തമാക്കി.

2008 സെപ്തംബര്‍ 30 ന് പുലര്‍ച്ചെ 3.30ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ വേടിയേറ്റാണ് സൗമ്യ വിശ്വനാഥ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വെച്ചായിരുന്നു സംഭവം. സൗമ്യയുടെ മരണശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രതികളായ അഞ്ച് പേരെ പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സാകേത് ജില്ലാ കോടതിയില്‍  വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണ നടപടികള്‍ വേഗത്തിലാക്കി സൗമ്യയ്ക്ക് നീതി ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് കൊണ്ട് സൗമ്യയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കത്തയച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top